Site icon Janayugom Online

സർക്കാർ ജീവനക്കാർക്ക് 4000 രൂപ ഓണം ബോണസ്; പെൻഷൻകാർക്ക് 1000 രൂപ

സംസ്ഥാനത്തെ സർക്കാർ ജീവനക്കാർ ഓണം ബോണസായി 4,000 രൂപ അനുവദിക്കാൻ ധനവകുപ്പ് തീരുമാനിച്ചു. ബോണസിന് അർഹതയില്ലാത്തവർക്ക് 2750 രൂപ ഉൽസവ ബത്തയായി ലഭിക്കും. സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്തയായി 1,000 രൂപ നൽകും.

എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപയും അനുവദിക്കും. പാർട് ടൈം, കണ്ടിജന്റ് ജീവനക്കാർക്ക് 6000 രൂപയും അഡ്വാൻസ് ആയി അനുവദിക്കും.

കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ — സ്‌കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും അതേ നിരക്കിൽ ഈ വർഷവും ഉത്സവ ബത്ത ലഭിക്കുന്നതായിരിക്കും. 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക.

Eng­lish sum­ma­ry; 4000 Onam bonus for gov­ern­ment employ­ees; 1000 for pen­sion­ers Rs

you may also like this video;

Exit mobile version