Site iconSite icon Janayugom Online

ഇന്ത്യ വാഗ്ദാനം ചെയ്ത 40,000 ടണ്‍ ഡീസല്‍ ലങ്കയിലെത്തി

ഇന്ത്യ വാഗ്ദാനം ചെയ്തിരുന്ന 40,000 ടണ്‍ ഡീസല്‍ ലങ്കയില്‍ എത്തിയെന്ന് റിപ്പോര്‍ട്ട്. ഇതോടെ ശ്രീലങ്കയിലെ പമ്പുകളില്‍ വൈകുന്നേരത്തോടെ ഇന്ധന വിതരണം പുനരാരാംഭിക്കും. സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുന്ന രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളായി ഇന്ധന വിതരണം നിലച്ചിരുന്നു.

ശ്രീലങ്കയ്ക്ക് 40,000 ടണ്‍ അരി നല്‍കുന്നതിനുള്ള നടപടികളും ഇന്ത്യയുടെ ഭാഗത്തു നിന്നും പുരോഗമിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവഴി ലങ്കയിലെ വിലവര്‍ധന താല്‍ക്കാലികമായി പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാരിന് സാധിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ മാസം ഇരുരാജ്യങ്ങളും 1 ബില്യണ്‍ ഡോളറിന്റെ വായ്പാ കരാറില്‍ ഒപ്പുവെച്ചതിന് ശേഷമുള്ള ആദ്യ ഭക്ഷ്യസഹായമാണിത്.

അതേസമയം ജനങ്ങളുടെ പ്രതിഷേധങ്ങള്‍ അക്രമാസക്തമായതോടെ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ രോഷാകുലരായ ജനങ്ങള്‍ തന്റെ വീട് ആക്രമിക്കാന്‍ ശ്രമിച്ചതിന് തൊട്ടുപിന്നാലെയാണ് ശ്രീലങ്കന്‍ പ്രസിഡന്റ് സുരക്ഷാ സേനയ്ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിക്കൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

Eng­lish sum­ma­ry; 40,000 tonnes of diesel promised by India has reached Sri Lanka

You may also like this video;

Exit mobile version