Site iconSite icon Janayugom Online

40000 ടൺ അരി ശ്രീലങ്കയിലേക്ക് കയറ്റി അയക്കാൻ തുടങ്ങി

ശ്രീലങ്കക്ക് സഹായവുമായി ഇന്ത്യ 40000 ടണ്‍ അരി കയറ്റി അയക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. അരിക്ക് പുറമെ, മരുന്ന്, ഇന്ധനം എന്നിവയും ഇന്ത്യ സഹായമായി ശ്രീലങ്കയിലേക്ക് കയറ്റിയയച്ചിരുന്നു. നേരത്തെ ശ്രീലങ്കക്ക് 100 കോടി ഡോളറിന്റെ സഹായം ഇന്ത്യ വാഗ്ദാനം ചെയ്തിരുന്നു. ദക്ഷിണ സംസ്ഥാനങ്ങളിലെ തുറമുഖങ്ങളില്‍ നിന്നാണ് അരി കയറ്റി അയക്കുന്നതെന്ന് പട്ടാഭി അഗ്രോ ഫുഡ്സിന്റെ മാനേജിംഗ് ഡയറക്ടര്‍ ബിവി കൃഷ്ണ റാവു പറഞ്ഞു. ഇന്ത്യ‑ശ്രീലങ്ക കരാറിന്റെ ഭാഗമായാണ് അരി വിതരണം ചെയ്യുന്നത്. ഇന്ത്യയില്‍ നിന്ന് അരി കയറ്റുമതി ചെയ്യുന്നതോടെ ശ്രീലങ്കയില്‍ വിലക്കയറ്റതിനും ക്ഷാമത്തിനും കുറവുണ്ടാകുമെന്നാണ് കരുതുന്നത്.

സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. വിദേശ നാണ്യ കരുതതിലെ 70 ശതമാനം കുറവും കോവിഡ് പ്രതിസന്ധിയും വിദേശ കടവും ജൈവ കൃഷി നയവുമാണ് ശ്രീലങ്കയുടെ നടുവൊടിച്ചതായി വിദഗ്ധര്‍ പറയുന്നത്. പ്രതിഷേധം ഒഴിവാക്കാന്‍ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

Eng­lish sum­ma­ry; 40,000 tonnes of rice start­ed being export­ed to Sri Lanka

You may also like this video;

Exit mobile version