Site iconSite icon Janayugom Online

ഡീ ഹണ്ടില്‍ കുടുങ്ങിയത് 25 ദിവസത്തിനുള്ളില്‍ 423 പേര്‍; 414 കേസുകൾ രജിസ്റ്റർ ചെയ്തു

മയക്കുമരുന്നിനെതിരെ ശക്തമായ നടപടികളുമായി തൃശൂര്‍ റൂറല്‍ പൊലീസ്. കഴിഞ്ഞ 25 ദിവസത്തിനുള്ളില്‍ പൊലീസ് പിടിയിലായത് 423 പേര്‍. 22 മുതൽ ഈ മാസം 18 വരെയുള്ള കണക്കാണിത്. 1763 പേരെ പരിശോധിച്ചതില്‍ 414 കേസുകൾ രജിസ്റ്റർ ചെയ്തു. 30.854 കിലോഗ്രാം കഞ്ചാവ് , 23.410 ഗ്രാം എംഡിഎംഎ, 3.24 ഗ്രാം ഹെറോയിൻ, 10.13 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ പിടികൂടി.

മയക്കുമരുന്നിന്റെയും കഞ്ചാവ് പോലുള്ള നിരോധിത ലഹരി വസ്‌തുക്കളുടെയും അനധികൃത മദ്യം എന്നിവയുടെ നിർമ്മാണം, വിതരണം, ഉപയോഗം എന്നിവ കർശനമായി തടയുന്നതിനും കുറ്റവാളികൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിനുമായി നടപ്പിലാക്കിയ ‘ജനകീയം ഡി-ഹണ്ട്’ തുടരുമ്പോള്‍ മയക്കുമരുന്ന് വിതരണ ശൃംഖലകളെ തേടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ജാഗ്രതയോടെ 24 മണിക്കൂറും ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി പൊലീസ് സജ്ജമാണ്. ലഹരി വില്പനയും ഉപയോഗവും ശ്രദ്ധയിൽപ്പെട്ടാൽ കേരള പൊലീസിന്റെ യോദ്ധാവ് വാട്സ്ആപ്പ് നമ്പർ ആയ 999 59 66666 എന്ന നമ്പറിൽ അറിയിക്കണം. 

Exit mobile version