Site iconSite icon Janayugom Online

കെഎസ്ഇബിയുടെ 494 കോടിയുടെ നഷ്ടം സര്‍ക്കാര്‍ ഏറ്റെടുത്തു

വൈദ്യുതിബോര്‍ഡിന്റെ 2023- 24ലെ നഷ്ടത്തിന്റെ 90 ശതമാനവും സർക്കാർ ഏറ്റെടുത്തു. ഓഡിറ്റ് റിപ്പോര്‍ട്ട് അനുസരിച്ച് 549.21 കോടിയാണ് ഈ നടപ്പുസാമ്പത്തിക വര്‍ഷം കെഎസ്ഇബിയുടെ നഷ്ടം. ഇതിന്റെ 90 ശതമാനം തുകയായ 494.28 കോടിയാണ് സര്‍ക്കാര്‍ ‍ഏറ്റെടുത്തത്. തുക ട്രഷറിയിലെ കെഎസ്ഇബിയുടെ അക്കൗണ്ടിലേക്ക് മാറ്റാൻ ധനവകുപ്പ് ഉത്തരവിറക്കി. 2022–23ലും സമാനമായി ബോര്‍ഡിന്റെ നഷ്ടത്തിന്റെ 75 ശതമാനം തുകയായ 767.71 കോടി സർക്കാർ ഏറ്റെടുത്തിരുന്നു. നഷ്ടം ഏറ്റെടുത്തതോടെ ആഭ്യന്തര വരുമാനത്തിന്റെ അരശതമാനമായ 6250 കോടി രൂപ കൂടി സർക്കാരിന് ഈ വർഷം കൂടുതൽ കടമെടുക്കാം. സർക്കാരിന് കൂടുതൽ വായ്പ എടുക്കുന്നതിന് കേന്ദ്രം മുന്നോട്ടുവച്ച നിബന്ധന അനുസരിച്ചാണിത്.

Exit mobile version