ജമ്മുകശ്മീരില്‍ ഭൂചലനം. ഉച്ചക്ക് 1.30യോടെയാണ് 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. തുടര്‍ന്ന് ഡല്‍ഹിയിലും പ്രകമ്പനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടില്ല. പാക്കിസ്ഥാനിലെ ലാഹോറിലും പ്രകമ്പനം ഉണ്ടായി.
ഭൂചലനത്തിന്റെ ആഘാതത്തില്‍ ഫാനുകളും ലൈറ്റുകളും ആടുന്ന വീഡിയോകള്‍ ജനങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചു. അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ മാസം 5.2 തീവ്രതയില്‍ ഭൂചലനം ഉണ്ടായപ്പോഴും ഡല്‍ഹിയില്‍ നേരിയ തോതില്‍ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.
English Summary: 5.4 magnitude earthquake hits Kashmir
You may also like this video