5.70 ലക്ഷം വിലയുമായി സിട്രോണ്‍ സി3 വിപണിയിലെത്തി. ’90 ശതമാനം ഇന്ത്യന്‍ നിര്‍മിതം’ എന്ന വാദവുമായാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍ എസ്‌യുവി ലുക്കുള്ള ഹാച്ച്ബാക്കായ ‘സി3’യെ ഇന്ത്യന്‍ നിരത്തുകളിലേക്കെത്തിച്ചത്. 5.70 ലക്ഷം മുതല്‍ 8 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില, കൂടാതെ 100 ശതമാനം ഓണ്‍ലൈനായി വാങ്ങാമെന്നും കമ്പനി അവകാശപ്പെടുന്നു. കമ്പനി ഇന്ത്യന്‍ വിപണിയിലേക്കു എത്തിക്കുന്ന രണ്ടാമത്തെ വാഹനമാണിത്. സി3യുടെ ബുക്കിങ് സിട്രോണിന്റെ ഷോറൂമുകളിലും ഔദ്യോഗിക വെബ്സൈറ്റിലും ആരംഭിച്ചിട്ടുണ്ട്. രാജ്യത്തുടനീളം 20 ലാ മൈസന്‍ സിട്രോണ്‍ ഫിജിറ്റല്‍ ഷോറൂമുകള്‍ കമ്പനി തുറന്നിട്ടുണ്ട്. ത്രീഡി കോണ്‍ഫിഗറേറ്റര്‍ സംവിധാനത്തിലൂടെ ഓണ്‍ലൈനില്‍ വാഹനം പൂര്‍ണമായി കസ്റ്റമൈസ് ചെയ്‌തെടുക്കാനാകും.
10 നിറങ്ങള്‍ക്കും ഡ്യുവല്‍ ടോണുകള്‍ക്കും പുറമെ 3 പാക്കുകളിലായി 56 കസ്റ്റമൈസേഷന്‍ ഓപ്ഷനുകളാണ് പ്രത്യേകത. 1.2 ലിറ്റര്‍ പ്യുര്‍ടെക്110, 1.2 ലിറ്റര്‍ പ്യുര്‍ടെക്82 എന്നീ എഞ്ചിന്‍ ഓപ്ഷനുകളാണ് ഉള്ളത്. 24/7 റോഡ് സൈഡ് അസിസ്റ്റന്‍സ്. വിപുലീകൃത വാറന്റി, മെയിന്റനന്‍സ് പാക്കേജുകളും ലഭ്യമാണ്. ഹാച്ച്ബാക്ക് വിത്ത് എ ട്വിസ്റ്റ് എന്നാണ് സിട്രോണ്‍ സി 3യെ വിളിക്കുന്നത്. ഇഗ്നിസ്, പഞ്ച് എന്നീ വാഹനങ്ങളോടാണ് സിട്രോണ്‍ സി 3 മത്സരിക്കുന്നത്.
English summary; 5.70 lakh for the Citroen C3
You may also like this video;