5 ജി സേവനങ്ങള്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. ഇന്ത്യാ മൊബൈല്‍ കോണ്‍ഗ്രസിന്റെ ആറാം പതിപ്പിലാണ് പ്രധാനമന്ത്രി 5 ജി സേവനങ്ങള്‍ ഉദ്ഘാടനം ചെയ്തത്. ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനില്‍ നടന്ന ചടങ്ങില്‍ 5 ജി സേവനങ്ങളുടെ ഗുണങ്ങള്‍, എയര്‍ടെല്‍, റിലയന്‍സ്, ജിയോ, ക്വാല്‍കോം തുടങ്ങിയ കമ്പനികള്‍ പ്രധാനമന്ത്രിയ്ക്ക് വിവരിച്ചുകൊടുത്തു. കേരളത്തിൽ ഉൾപ്പെടെ 5 ജി അടുത്ത വർഷം ലഭ്യമാക്കുമെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഗ്രാമീണനഗര ആരോഗ്യ മേഖലയില്‍ 5 ജി സേവനങ്ങള്‍ എങ്ങനെ പ്രജോനപ്പെടുമെന്ന കാര്യങ്ങള്‍ പ്രധാനമന്ത്രി നേരിട്ട് കണ്ടറിഞ്ഞ് മനസിലാക്കി.
ഇന്റര്‍നെറ്റ് സേവനങ്ങള്‍ അതിവേഗം ലഭ്യമാക്കുമെന്നതിനപ്പുറം ദുരന്തനിവാരണം, കൃഷി എന്നിവയില്‍ ഒരു മുതല്‍ക്കൂട്ടാവാനും 5 ജി ഉപകരിക്കും.
എല്ലാവര്‍ക്കും താങ്ങാവുന്ന വിലയില്‍ 5 ജി സേവനങ്ങള്‍ ലഭ്യമാക്കുമെന്നും 2023 ഓടുകൂടി ഇന്ത്യയിലെ എല്ലാ കോണുകളിലും 5ജി എത്തിക്കുമെന്നും റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി അറിയിച്ചു.
പ്രധാന 13 നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ 5ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭിക്കുക. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെല്ലായിടത്തും സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
English Summary: 5 g inaugurated by PM
You may like this video also