Site iconSite icon Janayugom Online

ലക്ഷങ്ങൾ വിലയുള്ള ഇരുതലമൂരിയുമായി കോൺഗ്രസ് മുൻ ഡിസിസി അംഗം ഉൾപ്പെടെ 5 പേർ പിടിയിൽ

കൊല്ലത്ത് ലക്ഷങ്ങൾ വിലമതിക്കുന്ന ഇരുതലമൂരിയുമായി മുൻ ഡിസിസി അംഗം ഉൾപ്പെടെ അഞ്ച് പേരെ ഫോറസ്റ്റ് ഇന്റലിജൻസ് പിടികൂടി. തട്ടാമല സ്വദേശിയും കോൺഗ്രസ് മുൻ ഡിസിസി അംഗവുമായ അൻസറുദ്ധീൻ, നിസാറുദ്ധീൻ, കോട്ടയം സ്വദേശി ചെറിയാൻ, ചാത്തന്നൂർ സ്വദേശി ഫിയാസ്, കടയ്ക്കൽ സ്വദേശി നൗഫൽ എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വനംവകുപ്പ് സംഘം ഇവരെ വലയിലാക്കിയത്.
ഏകദേശം മൂന്നര ലക്ഷം രൂപയ്ക്ക് തമിഴ്‌നാട്ടിലെ വെല്ലൂർ സ്വദേശിയിൽ നിന്നാണ് ഇവർ ഇരുതലമൂരിയെ വാങ്ങിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. 

Exit mobile version