പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 50 രൂപയാണ് വർദ്ധിപ്പിച്ചത്. പ്രധാനമന്ത്രി ഉജ്വൽ യോജന പദ്ധതിയിൽ സിലിണ്ടറിന് വില 500 രൂപയിൽ നിന്ന് 550 രൂപയായി ഉയർന്നു. പദ്ധതിക്ക് പുറത്തുള്ള ഉപഭോക്താക്കൾക്ക് സിലിണ്ടറിൻ്റെ വില 803 രൂപയിൽ നിന്ന് 853 രൂപയായാണ് ഉയര്‍ന്നത്. ദില്ലിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില വിർധിപ്പിച്ചിരുന്നു. 41 രൂപയായിരുന്നു വർധിപ്പിച്ചത്. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവയാണ് കേന്ദ്ര സർക്കാർ വർധിപ്പിച്ചിട്ടുണ്ട്. ലിറ്ററിന് രണ്ട് രൂപയാണ് വർധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഇന്ന് അർധരാത്രി മുതല്‍ നിലവിൽ വരും.

