Site iconSite icon Janayugom Online

ജെറ്റ് എയര്‍വേസിന്റെ 500 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

jetjet

കള്ളപ്പണക്കേസില്‍ ജെറ്റ് എയര്‍വേസിന്റെ 500 കോടിയുടെ സ്വത്തുവകകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ദുബായി, ലണ്ടന്‍ എന്നിവിടങ്ങളിലുമായി ജെറ്റ് എയര്‍വേസിന്റെയും ഉടമ നരേഷ് ഗോയല്‍, ഭാര്യ അനിത ഗോയല്‍, മകന്‍ നിവാന്‍ ഗോയല്‍ എന്നിവരുടെ പേരിലുള്ള സ്ഥാവരജംഗമ വസ്തുക്കളാണ് കണ്ടുകെട്ടിയത്. 

17 ഫ്ലാറ്റുകള്‍, ബംഗ്ലാവുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടും. 2002 ലെ കള്ളപ്പണ നിരോധന നിയമത്തിന് കീഴിലാണ് 538 കോടിയുടെ വസ്തുവകകള്‍ ഇഡി പിടിച്ചെടുത്തിരിക്കുന്നത്. 

ജെറ്റ്എയര്‍ പ്രൈവറ്റ് ലിമിറ്റഡ്, ജെറ്റ് എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ പേരുകളിലും രജിസ്റ്റര്‍ ചെയ്തവ കണ്ടുകെട്ടിയിട്ടുണ്ട്. കനാറാ ബാങ്ക് നല്‍കിയ പരാതിയില്‍ ഗോയല്‍ ഉള്‍പ്പെടെ അഞ്ച് പേരെ പ്രതിചേര്‍ത്ത് ചൊവ്വാഴ്ച ഇ‍ഡി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

Eng­lish Sum­ma­ry: 500 crore assets of Jet Air­ways were confiscated

You may also like this video

Exit mobile version