Site iconSite icon Janayugom Online

സംസ്ഥാനത്ത് ലോജിസ്റ്റിക്സ് മേഖലയിൽ 500 കോടിയുടെ നിക്ഷേപം; പ്രഖ്യാപനവുമായി ഷറഫ് ഗ്രൂപ്പ്

സംസ്ഥാനത്ത് ലോജിസ്റ്റിക്സ് മേഖലയിൽ 500 കോടിയുടെ നിക്ഷേപം നടത്തുമെന്ന പ്രഖ്യാപനവുമായി ഷറഫ് ഗ്രൂപ്പ്.കേരളത്തിലേക്ക് നിക്ഷേപം ക്ഷണിച്ചുകൊണ്ട് കൊച്ചിയിൽ നടക്കുന്ന ഗ്ലോബൽ ഇൻവെസ്റ്റേർസ് സമ്മിറ്റ് ഇൻവെസ്റ്റ് മീറ്റിലായിരുന്നു ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷറഫ് ഗ്രൂപ്പിന്റെ പ്രഖ്യാപനം. വ്യവസായ സെക്രട്ടറിക്കൊപ്പം മാധ്യമങ്ങളെ കണ്ട് ഗ്രൂപ്പ് മേധാവി ഷറഫുദ്ദീൻ ഷറഫ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ആദ്യ ദിവസം തന്നെ ഗ്ലോബല്‍ ഇൻവസ്റ്റേഴ്സ് മീറ്റില്‍ വൻ നിക്ഷേപ വാഗ്ദാനം ആണ് ഉണ്ടായത്. അഡാനി ഗ്രൂപ്പ് 30000 കോടിയുടെ നിക്ഷേപമാണ് പ്രഖ്യാപിച്ചത്. ഇതില്‍ വിഴിഞ്ഞത്ത് 20,000 കോടിയുടെ അധിക നിക്ഷേപമെത്തും. അഡാനി ഗ്രൂപ്പ് 5000 കോടിയുടെ ഇ കൊമേഴ്സ് ഹബ് പദ്ധതി തുടങ്ങും. തിരുവനന്തപുരം വിമാനത്താവളത്തില്‍ 5000 കോടിയുടെ വികസന വാഗ്ദാനമാണ് അഡാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. 

എന്നാൽ എത്ര കാലത്തിനുള്ളിലാണ് ഈ നിക്ഷേപം നടത്തുകയെന്നോ എന്തൊക്കെയായിരിക്കും പദ്ധതികളെന്നോ കമ്പനി വ്യക്തമാക്കിയിട്ടില്ല. തെലുങ്കാനയിലെ കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കേരളത്തിൽ 3000 കോടി രൂപയുടെ നിക്ഷേപ താത്പര്യം അറിയിച്ചിട്ടുണ്ട്. ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ 850 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. ലുലു ഗ്രൂപ്പിന്റെ പുതിയ നിക്ഷേപ പദ്ധതികൾ ഇന്ന് പ്രഖ്യാപിക്കും.

Exit mobile version