സംസ്ഥാനത്ത് വാക്സിന് എടുക്കാത്ത അധ്യാപകര്‍, അനധ്യാപികരുടെ പേരുവിവരം പുറത്തുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി .ഇന്ന് ഉച്ചക്ക് ശേഷം ജില്ലത്തിരിച്ചുള്ള കണക്കുകള്‍ പുറത്ത് വിടുമെന്നും മന്ത്രി വ്യക്തമാക്കി . വാക്സിന് എടുക്കാത്തവര്‍ക്ക് കാരണം കാണിക്കല്‍ നേട്ടിസ് നല്‍കും.
വാക്സിൻ എടുക്കാത്തവർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകും. വലിയ മുന്നൊരുക്കം നടത്തിയാണ് സ്കൂളുകൾ തുറന്നത്. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി വി. ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന്റെ തൊട്ടുമുമ്പായി നടത്തിയ വിവരശേഖരണത്തിൽ 2282 അധ്യാപകരും 327 അനധ്യാപകരും വാക്സിൻ എടുത്തില്ലെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് പുറത്തുവന്ന കണക്കുകൾ പ്രകാരം അയ്യായിരത്തോളം പേർ വാക്സിൻ എടുത്തില്ലെന്നാണ് സൂചന.
വിദ്യാർഥികളുമായി ആഴ്ചയിൽ ആറ് ദിവസവും സമ്പർക്കം പുലർത്തുന്ന അധ്യാപകർ ബോധപൂർവം വാക്സിനെടുക്കാൻ വിമുഖത കാണിക്കുന്നത് സർക്കാറിന്റെ കോവിഡ് പ്രതിരോധത്തെ തുരങ്കംവെക്കുന്നതാണെന്ന വിലയിരുത്തലുമുണ്ട്. ചില അധ്യാപകർ വാക്സിൻ വിരുദ്ധ പ്രചാരകരാകുന്നെന്ന പരാതിയും വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചിട്ടുണ്ട്.
സ്കൂൾ പ്രവർത്തന സമയം ഡിസംബർ രണ്ടാം വാരം വൈകുന്നേരം വരെയാക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് വാക്സിൻ സ്വീകരിക്കാത്ത അധ്യാപകർക്കെതിരെ നടപടിക്ക് വിദ്യാഭ്യാസ വകുപ്പ് നീക്കം തുടങ്ങിയത്.
english summary;5,000 employees, including teachers, were not vaccinated
you may also like this video;