Site iconSite icon Janayugom Online

ഹരിയാനയില്‍ 5000 വർഷം പഴക്കമുള്ള ആഭരണ നിർമ്മാണശാല കണ്ടെത്തി

ഹരിയാനയിലെ സിന്ധു നദീതട പ്രദേശമായ രാഖി ഗർഹിയിൽ 5000 വർഷം പഴക്കമുള്ള ആഭരണ നിർമ്മാണശാല കണ്ടെത്തി. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ)യാണ് ആഭരണ നിർമ്മാണശാല കണ്ടെത്തിയത്.

ഏറ്റവും പഴയ പുരാവസ്തു കേന്ദ്രമാണ് രാഖി ഗാർഹി എന്ന ഗ്രാമം. കൂടാതെ പഴയ വീടുകളുടെ ഘടന, അടുക്കള സമുച്ചയം എന്നിവയും കണ്ടെത്തി. ഈ പ്രദേശം വര്‍ഷങ്ങള്‍ക്ക് മുമ്പ് വളരെ പ്രധാനപ്പെട്ട ഒരു വ്യാപാര കേന്ദ്രമായിരുന്നിരിക്കണം എന്നാണ് എഎസ്‌ഐ ഉദ്യോഗസ്ഥരുടെ നിഗമനം.

ആയിരക്കണക്കിന് വർഷം പഴക്കമുള്ള ചെമ്പ്, സ്വർണാഭരണള്‍ എന്നിവയും പ്രദേശത്ത് നിന്ന് കണ്ടെത്തി. കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടയില്‍ പ്രദേശത്ത് നിന്നും ഇത്തരത്തില്‍ നിരവധി പുരാവസ്തുക്കള്‍ കണ്ടെത്തിയതായി എഎസ്ഐ വൃത്തങ്ങള്‍ പറഞ്ഞു.

Eng­lish summary;5000-year-old jew­ellery fac­to­ry found in Haryana’s Indus Val­ley site Rakhi Garhi

You may also like this video;

Exit mobile version