Site iconSite icon Janayugom Online

50,000 ദീ​നാ​റി​ന്റെ സ്വ​ർ​ണ മോ​ഷ​ണം: ര​ണ്ട് ചൈ​നീ​സ് പൗ​ര​ന്മാ​രെ​കൂ​ടി അ​റ​സ്റ്റ് ചെയ്തു

ബ​ഹ്റൈ​നി​ലെ ഒ​രു സ്വ​കാ​ര്യ വീ​ട്ടി​ൽ​നി​ന്ന് ഏ​ക​ദേ​ശം 50,000 ദീ​നാ​ർ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് ചൈ​നീ​സ് പൗ​ര​ന്മാ​രെ​കൂ​ടി അ​റ​സ്റ്റ് ചെ​യ്ത​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യക്തമാക്കി. കേ​സി​ൽ പി​ടി​യി​ലാ​യ​വ​രു​ടെ എ​ണ്ണം ഇതോടെ നാ​ലാ​യി. നേ​ര​ത്തേ ബ​ഹ്‌​റൈ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത ര​ണ്ട് ചൈ​നീ​സ് പൗ​ര​ന്മാ​രു​ടെ കേ​സി​ന്റെ തു​ട​ർ​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് അറസ്റ്റ്.

ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ആ​ൻ​ഡ് ഫോ​റ​ൻ​സി​ക് എ​വി​ഡ​ൻ​സ് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ന​ട​ത്തി​യ വി​പു​ല​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മോ​ഷ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത മ​റ്റു പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ​ക്കൊ​പ്പ​മാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​റ​സ്റ്റി​ലാ​യ​വ​രി​ൽ​നി​ന്ന് കൂ​ടു​ത​ൽ മോ​ഷ്ടി​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും അ​ധി​കൃ​ത​ർ ക​ണ്ടെ​ടു​ത്തു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​വ​ശ്യ​മാ​യ എ​ല്ലാ നി​യ​മ​ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് സ്ഥിരീകരിച്ചു.

Exit mobile version