Site icon Janayugom Online

ധാരാവി ധാരാവി എന്ന് കേട്ടിട്ടുണ്ടോ?

dharavi

ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയുടെ പുനർവികസനം അഡാനി ഗ്രൂപ്പ് നടത്തും. ഇതുമായി ബന്ധപ്പെട്ട ടെൻഡർ ഗൗതം അഡാനിയുടെ ഉടമസ്ഥതയിലുള്ള അഡാനി പ്രൊപ്പർട്ടീസ് നേടി. 5,069 കോടി ലേലത്തുക സമർപ്പിച്ചപ്പോൾ ഡിഎൽഎഫ് ഗ്രൂപ്പ് 2,025 കോടി രൂപയാണ് ക്വട്ടേഷൻ നൽകിയതെന്ന് ധാരാവി പുനർവികസന പദ്ധതി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എസ്‌ വി ആർ ശ്രീനിവാസ് പറഞ്ഞു.

20,000 കോടിയുടെ പദ്ധതിയുടെ ആദ്യഘട്ടം ഏഴ് വർഷത്തിനുള്ളിൽ പൂർത്തിയാകും. 17 വർഷത്തിനുള്ളിലാണ് പദ്ധതി പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നത്. വികസനത്തിനായി പ്രത്യേക സ്ഥാപനം രൂപീകരിക്കും. കഴിഞ്ഞ 15 വർഷത്തിനിടെ നാല് തവണയെങ്കിലും ധാരാവിയുടെ വികസനത്തിനായി ലേലത്തിനുള്ള ടെൻഡർ വിളിച്ചെങ്കിലും നടപടികൾ പൂർത്തിയാക്കാനായിരുന്നില്ല.
ഏറ്റവും കൂടുതൽ തുക പദ്ധതിക്കായി മുടക്കുന്നവർക്ക് ലേലത്തിനുള്ള അവസരം നൽകുമെന്നാണ് സർക്കാർ അറിയിച്ചിരുന്നത്. ഇത്തവണ രണ്ട് കമ്പനികള്‍ മാത്രമാണ് ലേലത്തില്‍ പങ്കെടുത്തത്.

Eng­lish Sum­ma­ry: 5,069 crore for the devel­op­ment of Dharavi

You may also like this video

Exit mobile version