Site iconSite icon Janayugom Online

അസമില്‍ പ്രളയബാധിതര്‍ 55 ലക്ഷം

കനത്ത മഴയെ തുടര്‍ന്ന് അസമിലുണ്ടായ വെള്ളപ്പൊക്കം 32 ജില്ലകളിലായി 55 ലക്ഷം പേരെ ബാധിച്ചു. ഇതുവരെ 89 പേര്‍ക്ക് ജീവന്‍ നഷ്ടമായി. പ്രദേശത്ത് സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമായി തുടരുകയാണ്. ബ്രഹ്മപുത്ര, ബരാക് നദികളില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കൂടുതല്‍ പ്രദേശങ്ങളിലേക്ക് വെള്ളം കയറി.
നാഗാവിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. ഇവിടെ 4,57,381 പേരെ വെള്ളപ്പൊക്കം ബാധിച്ചു. 147 ദുരിതാശ്വാസ ക്യാമ്പുകളിലായി 15,188 പേരാണ് കഴിയുന്നത്.
ബരാക് വാലിയിലെ ചാചര്‍, കരിംഗഞ്ച്, ഹൈലകണ്ടി എന്നീ മൂന്ന് ജില്ലയെയാണ് വെള്ളപ്പൊക്കം ഏറ്റവും കൂടുതല്‍ ബാധിച്ചത്. ചചാറിലെ 506 ഗ്രാമങ്ങളിലെ 2,16,851 പേരെയും കരിംഗഞ്ചിലെ 1,47,649 പേരെയും ഹൈലകണ്ടിയിലെ ഒരു ലക്ഷം പേരെയും വെള്ളപ്പൊക്കം ബാധിച്ചു. സംസ്ഥാനത്തെ 36 ജില്ലകളിലെ 32 ജില്ലകളിലും വെള്ളപ്പൊക്കം നാശനഷ്ടങ്ങളുണ്ടാക്കി. 108306.18 ഹെക്ടര്‍ വിളനിലം നശിച്ചു. 36,60,173 മൃഗങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ചത്തുവെന്നാണ് കണക്കുകള്‍.

eng­lish sum­ma­ry; 55 lakh flood vic­tims in Assam
You may also like this video;

Exit mobile version