നിലമ്പൂരില്‍ അന്‍പത്തിയാറുകാരനെ കരടി ആക്രമിച്ചു. വനത്തില്‍ വള്ളിമാങ്ങ ശേഖരിക്കാന്‍ പോയ ടികെ കോളനി മരടന്‍ കുഞ്ഞനെയാണ് കരടി ആക്രമിച്ചത്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. അമരമ്പലം ടി കെ കോളനിയില്‍ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. മരട് കുഞ്ഞനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുന്നു. ഒറ്റയ്ക്ക് വനത്തില്‍ പോയ കുഞ്ഞനെ പിന്നില്‍നിന്ന് കരടി ആക്രമിക്കുകയായിരുന്നു.
തലയ്ക്കു പരുക്കേറ്റ ഇയാള്‍ ഉടന്‍ തന്നെ അവിടെനിന്നും ഓടി രക്ഷപ്പെട്ടു. അയല്‍വാസി രഘുരാമനെ വിവരം അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ ചേര്‍ന്ന് കുഞ്ഞനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രഥമ ചികിത്സ നല്‍കിയ ശേഷം ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
English summary; 56-year-old man was attacked by a bear in Nilambur
You may also like this video;