Site iconSite icon Janayugom Online

5G സേവനം 4G ഫോണിലും ലഭ്യമാകും; എങ്ങനെയെന്ന് അറിയാം

രാജ്യത്ത് 5ജി സേവനങ്ങള്‍ ആരംഭിച്ചതിനെ തുടര്‍ന്ന് ഫോണുകളില്‍ ഈ സര്‍വീസുകള്‍ ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള അപ്ഡേറ്റുകള്‍ ഉടന്‍ പുറത്തിറക്കണമെന്ന് മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളോട് കേന്ദ്ര സര്‍ക്കാര്‍. ഇന്നലെ ടെലികോം വകുപ്പ് സഞ്ചാര്‍ ഭവനില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഒടിഎ (ഓണ്‍ ദ എയര്‍) അപ്ഡേറ്റിലൂടെ 5ജി സേവനം ഫോണുകളില്‍ ലഭ്യമാക്കണമെന്ന് ആവശ്യം ഉന്നയിച്ചത്. ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണെന്ന് അറിയിച്ച കമ്പനികള്‍ പൂര്‍ത്തീകരിക്കാന്‍ അടുത്തമാസം അവസാനം വരെ സമയവും ആവശ്യപ്പെട്ടിട്ടുണ്ട്. 

അതേസമയം 5ജി സര്‍വീസുകള്‍ ലഭ്യമാകാന്‍ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് നിലവിലുള്ള സിം മാറേണ്ടതില്ലെന്ന് കമ്പനി അറിയിച്ചു. എയര്‍ടെല്ലിന്റെ 4ജി സിമ്മുകള്‍ 5ജി ഫോണുകളില്‍ പ്രവര്‍ത്തിക്കും. അതേസമയം സിംകാര്‍ഡുകളെക്കുറിച്ച് റിലയന്‍സ് ജിയോ പ്രതികരിച്ചിട്ടില്ല. അതേസമയം ഐഫോണ്‍ ഫോണുകളില്‍ 5ജിക്കു വേണ്ട അപ്ഡേഷനുകള്‍ ഡിസംബറില്‍ ലഭിക്കുമെന്നാണ് ആപ്പിള്‍ അറിയിച്ചിട്ടുള്ളത്. 2020 മുതലുള്ള മോഡലുകളില്‍ ഈ അപ്ഡേഷനുകള്‍ ലഭിക്കുമെന്നും ആപ്പിള്‍ പറഞ്ഞു. 

Eng­lish Summary:5G ser­vice will also be avail­able on 4G phones; Know how
You may also like this video

Exit mobile version