മലബാർ മിൽമ ക്ഷീര കർഷകർക്ക് ആറ് കോടി രൂപയുടെ കാലിത്തീറ്റ സബ്സിഡി അനുവദിച്ചു. മലബാർ മേഖലയിലുള്ള ക്ഷീര സംഘങ്ങളിലെ ക്ഷീര കർഷർക്കാണ് ആനുകൂല്യം ലഭിക്കുക. ക്ഷീര സംഘങ്ങളിലൂടെ വിതരണം ചെയ്യുന്ന മിൽമ ഗോമതി ഗോൾഡ് കാലിത്തീറ്റക്ക് 50 കിലോഗ്രാം ചാക്കൊന്നിന് 100 രൂപ ഇതുപ്രകാരം ജൂൺ മാസത്തിൽ സബ്സിഡിയായി ലഭിക്കും. കേരള സഹകരണ ക്ഷീര വിപണന ഫെഡറേഷൻ മിൽമ ഗോമതി കാലിത്തീറ്റയ്ക്ക് മെയ് മാസത്തിൽ നൽകി വന്നിരുന്ന സബ്സിഡി ജൂൺ മാസവും തുടരുന്നുണ്ട്. ഇതു കൂടി കൂട്ടുമ്പോൾ ജൂൺ മാസത്തിൽ ഒരു ചാക്ക് മിൽമ ഗോമതി ഗോൾഡ് കാലിത്തീറ്റക്ക് 200 രൂപ ക്ഷീര കർഷകർക്ക് സബ്സിഡിയായി ലഭിക്കും. 2025 മെയ് മാസത്തിൽ നൽകി വരുന്നതും ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളതുമടക്കം ഈ സാമ്പത്തിക വർഷത്തിൽ 5.82 കോടി രൂപ കാലിത്തീറ്റ സബ്സിഡിയിനത്തിൽ ക്ഷീര കർഷകരിലേക്ക് എത്തിച്ചേരുമെന്ന് മിൽമ ചെയർമാൻ കെ എസ് മണി, മാനേജിംഗ് ഡയറക്ടർ കെ സി ജെയിംസ് എന്നിവർ അറിയിച്ചു.
മലബാർ മിൽമ ക്ഷീര കർഷകർക്ക് ആറ് കോടിയുടെ കാലിത്തീറ്റ സബ്സിഡി അനുവദിച്ചു

