60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ നടി ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കും എതിരെ മുംബൈ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വ്യവസായിയായ ദീപക് കോത്താരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
2015നും 2023നും ഇടയിൽ, ബിസിനസ് വിപുലീകരിക്കാനെന്ന പേരിൽ ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും തന്നിൽ നിന്ന് 60 കോടി രൂപ കൈപ്പറ്റിയെന്നും, എന്നാൽ ഈ പണം അവരുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കാണ് ഉപയോഗിച്ചതെന്നും കോത്താരി ആരോപിക്കുന്നു. 12% വാർഷിക പലിശയോടെ പണം തിരികെ നൽകുമെന്ന് ഉറപ്പ് നൽകുകയും ശിൽപ ഷെട്ടി രേഖാമൂലം ഒരു വ്യക്തിഗത ഗ്യാരണ്ടി നൽകുകയും ചെയ്തിരുന്നു. എന്നാൽ, ഏതാനും മാസങ്ങൾക്കകം ഷെട്ടി ബെസ്റ്റ് ഡീൽ ടിവി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടർ സ്ഥാനം രാജിവെച്ചു. പിന്നീട് കമ്പനിക്കെതിരെ 1.28 കോടി രൂപയുടെ പാപ്പരത്ത കേസ് നടക്കുന്നതായി കോത്താരി അറിഞ്ഞു. പണം വാങ്ങുന്ന സമയത്ത് തന്നിൽ നിന്ന് ഈ വിവരങ്ങൾ മറച്ചുവെച്ചതായും അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടി.
60 കോടി രൂപയുടെ തട്ടിപ്പ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കും എതിരെ ലുക്ക്ഔട്ട് നോട്ടീസ്

