ഗുജറാത്തിൽ വൻ ലഹരി മരുന്ന് വേട്ട. ഗുജറാത്തിലെ മൊർബി ജില്ലയിൽ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 120 കിലോഗ്രാം ലഹരി വസ്തുക്കള്‍ കണ്ടെടുത്തത്. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റു ചെയ്തു. 600 കോടി വിലയുള്ള ലഹരിവസ്തുക്കളാണ് സംഘം പിടിച്ചെടുത്തത്. ലഹരി വസ്തുക്കളുടെ തരംതിരിച്ചുള്ള വിവരങ്ങൾ ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല. നവ് ലാഖി തുറമുഖത്തിനടുത്തുള്ള സിൻസുൻഡ ഗ്രാമത്തിലാണ് ലോക്കൽ പൊലീസിന്റെ സഹായത്തോടെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് പരിശോധന നടത്തിയത്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
ENGLISH SUMMARY:600 crore worth drugs seized in Gujarat
You may also like this video