Site iconSite icon Janayugom Online

റോക്കറ്റ് വിക്ഷേപണത്തിന്റെ 60-ാം വാർഷികം: കുതിച്ചുയര്‍ന്ന് ആര്‍എച്ച് 200 സൗണ്ടിങ് റോക്കറ്റ്

ഐഎസ്ആര്‍ഒയുടെ റോക്കറ്റ് വിക്ഷേപണത്തിന്റെ അറുപതാം വാർഷികാഘോഷ പരിപാടികൾ വിക്രം സാരാഭായ് സ്പെയ്സ് സെന്ററിൽ സംഘടിപ്പിച്ചു. കേന്ദ്ര ബഹിരാകാശ ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് ഉദ്ഘാടനം നിര്‍വഹിച്ചു. ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ പ്രതീക്ഷകളും സ്വപ്‌നങ്ങളും യാഥാർത്ഥ്യമാക്കുന്നതിൽ വിഎസ്എസ്‌സി നിർണായക പങ്കു വഹിച്ചതായി ജിതേന്ദ്ര സിങ് പറഞ്ഞു.

ഐഎസ്ആര്‍ഒ ചെയർമാൻ എസ് സോമനാഥ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍, വിഎസ്എസ്‍സി ഡയറക്ടർ ഡോ. എസ് ഉണ്ണികൃഷ്ണൻ നായർ, ഐഐഎസ്‍ടി ചാൻസലർ ഡോ. ബി എൻ സുരേഷ്, എൽപിഎസ്‍സി ഡയറക്ടർ ഡോ. വി നാരായണൻ, സതീഷ് ധവാൻ സ്‌പേസ് സെന്റർ ഡയറക്ടർ എ രാജരാജൻ, ഐഐഎസ്‍യു ഡയറക്ടർ പദ്മകുമാർ, ഐപിആർസി ഡയറക്ടർ ജെ അസിർ പക്കിയരാജ്, എസ്‍പിഎൽ മുൻ ഡയറക്ടർ പ്രൊഫ. ആർ ശശിധരൻ, ഐഎസ്ആർഒ മുൻ മേധാവിമാർ, വിഎസ്എസ്‍സിയിലെ മുൻകാല ജീവനക്കാർ, സ്കൂൾ വിദ്യാർത്ഥികൾ എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.

വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികളാണ് വിഎസ്എസ്‌സിയുടെ നേതൃത്വത്തിൽ നടന്നത്. ആദ്യ വിക്ഷേപണത്തിന്റെ സ്മരണയ്ക്കായി ആര്‍എച്ച് 200 റോക്കറ്റ് ലോഞ്ച് ബഹിരാകാശ സാങ്കേതിക വിദ്യാ പ്രദർശനവും തിരുവനന്തപുരം വിക്രം സാരാഭായ് സ്പെയ്സ് സെന്ററിൽ സംഘടിപ്പിച്ചു.

Eng­lish Sum­ma­ry: 60th anniver­sary of rock­et launch from Thumba
You may also like this video

Exit mobile version