Site iconSite icon Janayugom Online

രാജ്യത്ത് 63 അശ്ലീല വെബ്സൈറ്റുകൾക്ക് നിരോധനം

രാജ്യത്ത് 63 അശ്ലീല വെബ്സൈറ്റുകള്‍ കൂടി നിരോധിച്ച് കേന്ദ്രം. ഇന്നലെ രാത്രിയോടെയാണ് ഇതു സംബന്ധിച്ച വിവരം കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടത്. ഇതു സംബന്ധിച്ച നിര്‍ദ്ദേശം ഇന്റര്നെറ്റ് സേവനദാതക്കൾക്ക് നൽകിയെന്നും റിപ്പോർട്ടുണ്ട്. അശ്ലീല വെബ്സൈറ്റുകള്‍ നിരോധിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. 

2021‑ൽ പുറപ്പെടുവിച്ച പുതിയ ഐടി നിയമങ്ങളുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകളെ തുടര്‍ന്നാണ് 63 അശ്ലീല വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ ഇന്റർനെറ്റ് കമ്പനികളോട് ആവശ്യപ്പെട്ടതെന്നാണ് വിവരം. ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്‍റെ വെബ്‌സൈറ്റിലും ഉത്തവ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരോധിച്ച വെബ്സൈറ്റുകള്‍ മൊബൈൽ ഫോണുകളിലോ, ലാപ്‌ടോപ്പുകളിലോ ഡെസ്‌ക്‌ടോപ്പുകളിലോ ഇനി മുതൽ ഉപയോഗിക്കാൻ സാധിക്കില്ല.

Eng­lish Summary:63 porno­graph­ic web­sites banned in india
You may also like this video

Exit mobile version