രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,561 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.74 ശതമാനമായും, പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.99 ശതമാനമായും കുറഞ്ഞു.
രാജ്യത്തെ സജീവ കേസുകളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെ തുടരുകയാണ്. നിലവില്‍ 77,152 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 142 കോവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 5,14,388 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 14,947 പേര്‍ കോവിഡില്‍ നിന്ന് മുക്തി നേടി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 4,23,53,620 ആയി. രാജ്യത്തെ രോഗമുക്തി നിരക്ക് 98.62 ശതമാനമായി ഉയര്‍ന്നു.
English summary; 6561 new covid cases in the country
You may also like this video;