Site iconSite icon Janayugom Online

68-ാമത് ഗ്രാമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

68-ാമത് ഗ്രാമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മ്യൂസിക് ഫോർ ജോൺ വില്യംസ്’ മികച്ച സംഗീത സിനിമയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കിയതോടെ സ്റ്റീവൻ സ്പീൽബർഗ് ‌ഇ​ഗോട്ട് ക്ലബിൽ ഇടം നേടി. ​ഗ്രാമി, എമ്മി, ടോണി, ഓസ്കാർ എന്നീ നാല് പുരസ്കാരങ്ങൾ നേടുന്നവരാണ് ഇ​ഗോട്ട് ക്ലബിൽ ഇടം നേടുക. കെ പോപ് ഡീമൺ ഹണ്ടേഴ്സിലെ ​ഗോൾഡൻ എന്ന ​ഗാനമാണ് മികച്ച ​ഗാനത്തിനുള്ള പുരസ്കാരം നേടിയത്. സംഗീത ലോകത്ത് തരംഗമായ ദക്ഷിണ കൊറിയൻ സംഗീത വിഭാഗമായ കെ-പോപ്പ് ആദ്യമായാണ് ഗ്രാമിയിൽ ഒരു പ്രധാന കാറ്റഗറിയിൽ പുരസ്കാരം ലഭിക്കുന്നത്. ലോസ് ആഞ്ജലീസിലെ ക്രിപ്‌റ്റോ ഡോട്ട്‌കോം അരീനയായിരുന്നു ഗ്രാമിയുടെ പുരസ്‌കാര വേദി. 100 വിഭാഗങ്ങളിലായാണ് ഇത്തവണ ഗ്രാമി പുരസ്‌കാര മത്സരം നടന്നത്. ഹാസ്യതാരവും എഴുത്തുകാരനും നടനുമായ ട്രെവർ നോവയായിരുന്നു അവതാരകൻ. 

ആൽബം ഓഫ് ദ ഇയർ — ഡെബി തിരാർ മാസ് ഫോട്ടോസ് (ബാഡ് ബണ്ണി)
റെക്കോഡ് ഓഫ് ദ ഇയർ — ലൂഥർ ( കെൻഡ്രിക് ലാമർ, സിസ)
സോങ് ഓഫ് ദ ഇയർ — വൈൽഡ് ഫ്ലവർ (ബില്ലി എലിഷ്)
മികച്ച സോളോ പെർഫോർമൻസ് — ലോല യങ് (മെസി)
മികച്ച വോക്കൽ ആൽബം — മേഹാം (ലേഡി ഗാഗ)
മികച്ച ന്യൂ ആർട്ടിസ്റ്റ് — ഒലീവിയ ഡീൻ
മികച്ച റാപ്പ് ആൽബം — ജിഎൻഎക്സ് (കെൻഡ്രിക് ലാമർ)
മികച്ച ഡാൻസ് പോപ്പ് റെക്കോഡിങ് — ലേഡി ഗാഗ (അബ്രകാഡബ്ര)
മികച്ച റാപ്പ് പെർഫോർമൻസ് — ക്ലിപ്‌സ്, ചെയിൻസ് & വിപ്‌സ് ( കെൻഡ്രിക് ലാമർ & ഫാരൽ വില്യംസ്)
മികച്ച കൺട്രി സോളോ പെർഫോർമൻസ് — ക്രിസ് സ്റ്റാപ്പിൾട്ടൺ (ബാഡ് ആസ് ഐ യൂസ്ഡ് ടു ബി)
മികച്ച റാപ്പ് സോങ് — കെൻഡ്രിക് ലാമർ ‚ലെഫ്റ്റി ഗൺപ്ലേ (ടിവി ഓഫ്)
മികച്ച പോപ്പ് ഡ്യുവോ/ഗ്രൂപ്പ് പെർഫോമൻസ് — സിന്തിയ എറിവോ & അരിയാന ഗ്രാൻഡെ (ഡിഫൈയിങ് ഗ്രാവിറ്റി)
മികച്ച ആർ&ബി ആൽബം — ലിയോൺ തോമസ് (മട്ട്)
മികച്ച റോക്ക് ആൽബം — ടേൺസ്റ്റൈൽ (നെവർ ഇനഫ് )
മികച്ച ഡാൻസ്/ഇലക്ട്രോണിക് ആൽബം — എഫ്കെഎ ട്വിഗ്സ് (Eusex­ua)
മികച്ച റോക്ക് പെർഫോമൻസ് — യംഗ്ബ്ലഡ് (ചെഞ്ചസ് — ലൈവ് ഫ്രം വില്ലാ പാർക്ക്)
മികച്ച മെറ്റൽ പെർഫോമൻസ് — ടേൺസ്റ്റൈൽ (ബേഡ്സ്)
മികച്ച ആർ&ബി പെർഫോമൻസ് — കെഹ്‌ലാനി (ഫോൾഡഡ്)
മികച്ച ട്രഡീഷണൽ ആർ&ബി പെർഫോമൻസ് — ലിയോൺ തോമസ് (വൈബ്സ് ഡോൺഡ് ലൈ)
മികച്ച ആർ&ബി സോങ് — കെഹ്‌ലാനി (ഫോൾഡഡ്)
മികച്ച ഗ്ലോബൽ മ്യൂസിക് പെർഫോമൻസ് — ബാഡ് ബണ്ണി (
മികച്ച ഫോക്ക് ആൽബം — ഐ ആം വിത്ത് ഹെർ (വൈഡ് ആൻഡ് ക്ലിയർ ആൻഡ് ബ്ലൂ)
മികച്ച റോക്ക് സോങ് — നൈൻ ഇഞ്ച് നെയിൽസ് (ആസ് എലൈവ് ആസ് യൂ നീഡ് മീ ടു ബി)
മികച്ച കൺട്രി സോങ് — ടൈലർ ചിൽഡേഴ്സ്
മികച്ച ആൾട്ടർനേറ്റീവ് മ്യൂസിക് പെർഫോമൻസ് — ദ ക്യൂർ (എലോൺ)
വിഷ്വൽ മീഡിയയ്ക്കായുള്ള മികച്ച കംപൈലേഷൻ സൗണ്ട് ട്രാക്ക് — സിന്നേഴ്സ്
മികച്ച സംഗീത വീഡിയോ — ദോച്ചി (ആൻസൈറ്റി)
വിഷ്വൽ മീഡിയയ്ക്കുവേണ്ടി എഴുതിയ മികച്ച ഗാനം — ഹണ്ടർ/എക്സ് (ഗോൾഡൻ — ഫ്രം കെ-പോപ്പ്: ഡെമൺ ഹണ്ടേഴ്സ്)
മികച്ച ലാറ്റിൻ പോപ്പ് ആൽബം — നതാലിയ ലഫോർക്കേഡ്
മികച്ച കോമഡി ആൽബം — നേറ്റ് ബാർഗാറ്റ്‌സെ (യുവർ ഫ്രണ്ട്, നേറ്റ് ബാർഗാറ്റ്‌സെ)
മികച്ച മെലോഡിക് റാപ്പ് പെർഫോമൻസ് — കെൻഡ്രിക് ലാമർ വിത്ത് സിസ (ലൂഥർ)
മികച്ച പ്രൊഡ്യൂസർ — സർക്കട്ട്
മികച്ച ഗാനരചയിതാവ് — ആമി അലൻ

Exit mobile version