Site iconSite icon Janayugom Online

നൂലിഴകളില്‍ ചിത്രവിസ്മയം തീര്‍ത്ത് ആറാം ക്ലാസുകാരന്‍: അപൂര്‍വ കലയിലൂടെ ശ്രദ്ധേയനായി ധ്യാന്‍

ഗായിക കെ എസ് ചിത്രയുടെ ചിത്രം നൂലിൽ നെയ്തെടുത്ത് ധ്യാൻ എസ് ശ്രീജിത്ത്. 2500 മീറ്റർ നൂലും 200 ആണിയുമാണ് ഉപയോഗിച്ച് 50 മണിക്കൂറിലധികം സമയമെടുത്താണ് ധ്യാന്‍ ചിത്രം പൂര്‍ത്തീകരിച്ചത്. 4500ൽ പരം ഇഴകൾ കൂട്ടി ചേർത്തപ്പോൾ അതൊരു വിസ്മയ കാഴ്ചയായി. വിദ്യാഭ്യാസരംഗത്തും കായിക രംഗത്തും മികവു പ്രകടിപ്പിക്കുന്ന ധ്യാൻ നാലാം ക്ലാസിൽ പഠിക്കുമ്പോൾ 15 മിനിറ്റുനുള്ളിൽ 62 തവണ റൂബിക്സ് ക്യൂബ് സോൾവ് ചെയ്ത് ഇന്റർനാഷ്ണൽ ബുക്ക് ഓഫ് റെക്കോർഡ്‌സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്, ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സ്, അറേബ്യൻ വേൾഡ് റെക്കോർഡ്സ് എന്നീ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ചിത്രം ഗായിക കെ എസ് ചിത്രയുടെ പക്കലെത്തിക്കണമെന്നാണ് ധ്യാനിന്റെ ആഗ്രഹം.

മാള ഹോളി ഗ്രേസ് അക്കാദമിയിൽ ആറാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ധ്യാൻ. ചിത്രകാരൻ കൂടിയായ അച്ഛൻ ശ്രീജിത്ത് നാലുമായ്ക്കൽ ഖത്തറിൽ ഐടി കമ്പനിയിൽ ജോലി ചെയ്യുകയാണ്. അന്തിക്കാട് മുറ്റിച്ചൂർ സ്വദേശിയായ ലക്ഷ്മി ശ്രീജീത്താണ് അമ്മ. സഹോദരി എൽകെജി വിദ്യാർത്ഥിനി ഡിവോറ.

Eng­lish Sum­ma­ry: 6th grad­er cre­ates amaz­ing pic­ture in threads

You may also like this video

Exit mobile version