ജമ്മു കശ്മീരിൽഇരട്ട സ്ഫോടനം. ജമ്മുവിലെ നർവൽ മേഖലയിൽ ഇന്ന് രാവിലെയുണ്ടായ സ്ഫോടനത്തില്‍ 7 പേർക്ക് പരിക്കേറ്റു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉണർത്തുന്നതാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.
യാത്രയുടെ പശ്ചാത്തലത്തിൽ ജമ്മുവിൽ ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നതിനിടയിലാണ് സ്ഫോടനം നടന്നത്. ജമ്മുവിൽ നിന്ന് 60 കിലോമീറ്റർ അകലെ ചദ്‍വാലിലാണ് ഭാരത് ജോഡോ യാത്രയുള്ളത്. ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ സ്‌ഫോടനത്തെ അപലപിക്കുകയും പരിക്കേറ്റവർക്ക് 50,000 രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.
സ്ഫോടനം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഫോറൻസിക് വിദഗ്ധർ സ്ഥലത്തുണ്ട്. സുരക്ഷാ ജീവനക്കാരും പൊലീസും പരിശോധന ശക്തമാക്കിയിട്ടുണ്ട്.
English Summary: 7 Injured In Twin Jammu Blasts
You may also like this video