കെഎസ്‌ആർടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ 74.20 കോടി രൂപകൂടി അനുവദിച്ചു. പെൻഷൻ വിതരണത്തിന് കോർപറേഷൻ പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്നെടുത്ത വായ്പകളുടെ തിരിച്ചടവിനായാണ് സഹായമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
ഈ സാമ്പത്തിക വർഷം ബജറ്റിൽ കെഎസ്‌ആർടിസിക്ക് 900 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതിൽ 864.91 കോടി രൂപ ഇതിനകം ലഭ്യമാക്കി. ഈ സര്‍ക്കാര്‍ ഇതുവരെ 6,044 കോടി രൂപയാണ് കോർപറേഷന് നൽകിയത്.