Site iconSite icon Janayugom Online

റിപ്പബ്ലിക് ദിനം രാജ്യമാകെ ആഘോഷിക്കും

75-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കൊരുങ്ങി രാജ്യം. ഇന്ന് രാവിലെ 10.30ന് കര്‍ത്തവ്യപഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കര, നാവിക, വ്യോമ സേനാംഗങ്ങളുടെ ശക്തി വിളിച്ചോതുന്ന പ്രകടനങ്ങള്‍, മാര്‍ച്ച്പാസ്റ്റുകള്‍, നിശ്ചലദൃശ്യങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. സംസ്ഥാനത്തും വിപുലമായ ആഘോഷങ്ങള്‍ നടക്കും. രാവിലെ 8.30 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയപതാക ഉയർത്തും.

വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢസേന, എൻസിസി, സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡൻസ് പൊലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം സ്വീകരിച്ച ശേഷം ഗവർണർ റിപ്പബ്ലിക് ദിന സന്ദേശം നൽകും. വായുസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും. പരേഡിനുശേഷം വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ ദേശഭക്തിഗാനങ്ങൾ ആലപിക്കും. അതാത് ജില്ലകളില്‍ ചുമതലയുള്ള മന്ത്രിമാര്‍ പതാകയുയര്‍ത്തും.

Eng­lish Sum­ma­ry: 75th Repub­lic Day
You may also like this video

Exit mobile version