Site iconSite icon Janayugom Online

കിലോക്ക് 8000 രൂപ; മുല്ലപ്പൂ വില കുതിക്കുന്നു

മുല്ലപ്പൂ റെക്കോര്‍ഡ് വിലയിലേക്ക് കുതിച്ചുയരുന്നു. ഒരു കിലോ മുല്ലപൂവിന് 8000 രൂപയാണ് വില. 6000 രൂപക്കാണ് കർഷകരിൽ നിന്ന് കച്ചവടക്കാർ പൂ വാങ്ങുന്നത്. വ്യാഴാഴ്ച 8000 രൂപക്കാണ് കടകളിൽ നിന്ന് ആവശ്യക്കാർ മുല്ലപ്പൂ വാങ്ങിയത്. ഉൽപ്പാദനം കുറഞ്ഞതാണ് വില കൂടാനുള്ള കാരണമെന്നാണ് കർഷകർ പറയുന്നത്. ഡിസംബറിൽ മഞ്ഞുവീഴ്ച തുടങ്ങിയതോടെയാണ് കർഷകരുടെ ദുരിതം ആരംഭിച്ചത്. ചൂടുള്ള കാലാവസ്ഥയിലാണ് മുല്ലപ്പൂ വളരുക. തണുപ്പായാൽ മൊട്ടിടലും കുറയും.

പൊങ്കൽ, വിവാഹ സീസണുകളായതിനാൽ മുല്ലപ്പൂവിന് ഇപ്പോൾ ഡിമാൻഡാണ് വര്‍ധിച്ചിരിക്കുന്നത്. എന്നാൽ ആവശ്യത്തിനു വേണ്ട പൂവ് കിട്ടാനില്ല. തമിഴ്നാട്ടിൽ നിന്ന് മുല്ലപ്പൂ ഇറക്കുമതിയും കുറഞ്ഞിട്ടുണ്ട്.

Exit mobile version