Site icon Janayugom Online

രാജ്യത്ത് 8,813 പുതിയ കോവിഡ് കേസുകള്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8,813 പുതിയ കോവിഡ് കേസുകള്‍. ഇന്നലെ രേഖപ്പെടുത്തിയതിന്റെ പകുതിയോളം കേസുകളാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 29 കോവിഡ് മരണങ്ങളും രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 5,27,098 ആയി. രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,36,38,844 ആണ്.

സജീവ കോവിഡ് കേസുകള്‍ 1,11,252 ആയി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനുള്ളില്‍ സജീവ കോവിഡ് കേസുകളില്‍ 6,256 കേസുകളുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Eng­lish sum­ma­ry; 8,813 new covid cas­es in the country

You may also like this video;

Exit mobile version