നാല് പതിറ്റാണ്ടുകൾക്കപ്പുറം നടന്ന നരബലിയുടെ ഓർമ്മകളുടെ ഞെട്ടലിലാണ് ബാലൻ പിള്ള സിറ്റി കൊമ്പമുക്ക് നിവാസികൾ. നിധി കുഭം ലഭിക്കും എന്ന അന്ത വിശ്വാസത്തിലാണ് ദുർമന്ത്രവാദിയും കുടുംബങ്ങങ്ങളും ചേർന്ന് റഹ്മത്ത്കുട്ടിയെ കുരുതി കൊടുത്തത്. കല്ലാർ ഗവണ്മെന്റ് സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയായിരുന്ന റഹ്മത്ത്കുട്ടി താൻ മരണപെടുമെന്ന് തലേ ദിവസം സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.
എന്നാൽ അന്നത് ആരും മുഖവിലക്ക് എടുത്തില്ല എന്നാൽ പിറ്റേന്നു ക്ലാസ്സിൽ വരാതെ ആയത്തോടെയാണ് അന്വേഷിച്ചു എത്തിയ നാട്ടുകാരും അധ്യാപകരും ചേർന്ന് മൃഗീയമായി കൊല ചെയ്യപ്പെട്ട റഹ്മത്ത് കുട്ടിയെ കണ്ടെത്തുന്നത്. ഇരു കണ്ണുകളും ചുഴുന്ന് എടുത്ത് സ്വകാര്യ ഭാഗങ്ങളിലൂടെ ഇരുമ്പ് ദണ്ട് കയറ്റിയ നിലയിലായിരുന്നു അന്ന് മൃദദേഹം കണ്ടെത്തിയത്. 45 വർഷങ്ങൾക്ക് ശേഷവും ഇത്തരം സംഭവം കേരളത്തിൽ ഉണ്ടാവുന്നതിൽ നടുക്കത്തിലാണ് റഹ്മത്ത് കുട്ടിയുടെ മരണം ഓർത്തെടുത്ത പ്രദേശവാസികളും സഹപാഠികളും.
English Summary:8th class student sacrificed for treasure
You may also like this video