ശബരിമല തീര്‍ത്ഥാടകയായ പത്തുവയസുകാരി കുഴഞ്ഞുവീണ് മരിച്ചു. ശബരിമല അപ്പാച്ചിമേട്ടില്‍വച്ചാണ് പത്തുവയസുകാരിയായ പെണ്‍കുട്ടി കുഴഞ്ഞു വീണ് മരിച്ചത്. തമിഴ്‌നാട് സേലം സ്വദേശിയായ കുട്ടിയുടെ മൃതദേഹം പമ്പ ജനറല്‍ ആശുപത്രിയിലാണ്. മൂന്ന് വയസുമുതല്‍ ഹൃദയ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് കുട്ടി ചികിത്സ തേടുന്നുണ്ടെന്നാണ് വിവരം. അപ്പാച്ചിമേടിന് സമീപം കാര്‍ഡിയാക് സെന്റെറില്‍വച്ചാണ് മരണം ഉണ്ടായത്.
You may also like this video