പശ്ചിമ ബംഗാളിൽ ന്യൂമോണിയ ബാധിച്ച 13കാരിയെ ആശുപത്രിയിൽ പീഡിപ്പിച്ച കേസിൽ ലാബ് ടെക്നീഷ്യൻ അറസ്റ്റിൽ . ന്യുമോണിയ ബാധിച്ചതിനെ തുടർന്നാണ് പെൺകുട്ടിയെ സിടി സ്കാനിംഗിനായി ആശുപത്രിയിൽ എത്തിച്ചത് . ഇതിനായി ആശുപത്രി ലബോറട്ടറിയിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് ലാബിലെ ടെക്‌നീഷ്യനായ അമൻ രാജ് പീഡിപ്പിക്കുകയായിരുന്നു . സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ആശുപത്രിക്ക് പുറത്ത് പ്രതിഷേധിച്ചു. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ തുടങ്ങിയതായി പൊലീസ് അറിയിച്ചു.
ആശുപത്രിയിലെ ആഭ്യന്തര പരാതി കമ്മിറ്റിയും ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു . പീഡന നടന്ന സാഹചര്യത്തിൽ ആശുപത്രിയിലെ സുരക്ഷാ സംവിധാനത്തിലെ വീഴ്ചകളും ആഭ്യന്തര പരാതി കമ്മിറ്റി പരിശോധിക്കുന്നുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള ആർജിയിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാനമൊട്ടാകെ പ്രതിഷേധം ഉയരുമ്പോഴാണ് ആശുപത്രിയിൽ 13 കാരിക്ക് പീഡനം നേരിടേണ്ടിവന്നത് .