Site iconSite icon Janayugom Online

ഹൈദരാബാദിൽ 10 വയസുകാരിയെ 21 തവണകുത്തിക്കൊലപ്പെടുത്തി 14 കാരൻ

ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ 10 വയസുകാരിയെ 21 തവണ കുത്തിക്കൊലപ്പെടുത്തി 14 കാരൻ സ്വന്തം വീട്ടിൽ വച്ചാണ് പെൺകുട്ടി കൊലചെയ്യപ്പെട്ടത്. സഹസ്ര എന്ന് പേരുള്ള ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ചത്. കുകത്പള്ളിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ പത്ത് വയസ്സുകാരിയുടെ ശരീരത്തിൽ 21 കുത്തേറ്റ മുറിവുകളുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവ സമയത്ത് പെൺകുട്ടിയുടെ രക്ഷിതാക്കൾ ജോലിസ്ഥലത്തായിരുന്നു. ഉച്ചയ്ക്ക് വീട്ടിലെത്തിയ അച്ഛനാണ് സംഭവം അദ്യം അറിഞ്ഞത്. 

കുട്ടിയുടെ കഴുത്തിൽ 14 കുത്തുകളും വയറ്റിൽ ഏഴ് കുത്തുകളുമാണ് ഏറ്റതെന്ന് സൈബരാബാദ് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കുറ്റം ആൺകുട്ടി സമ്മതിച്ചതായി ഉന്നത പൊലീസ് വൃത്തങ്ങൾ പറയുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. സംഭവം നടന്ന് 4 ദിവസത്തിന് ശേഷമാണ് 14 നെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ക്രിക്കറ്റ് ബാറ്റനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. 

Exit mobile version