Site iconSite icon Janayugom Online

പുല്ലരിയുന്നതിനിടെ 40 കാരിയെ പീഡിപ്പിച്ച് 14കാരൻ, ചികിത്സയിലായിരുന്ന യുവതി മരിച്ചു

പുല്ലരിയുന്നതിനിടെ 14 കാരൻ പീ‍ഡിപ്പിച്ച 40കാരിക്ക് ദാരുണാന്ത്യം.  മൃതദേഹവുമായി ദേശീയ പാത ഉപരോധിച്ച് ബന്ധുക്കൾ. പീഡനത്തിനിടെയുണ്ടായ ഗുരുതര പരിക്കുകൾക്ക് ചികിത്സയിൽ കഴിയുന്നതിനിടെയാണ് യുവതി കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഹമീർപൂർ ദേശീയ പാത ഉപരോധിക്കുകയായിരുന്നു. 14കാരനെതിരെ കർശന നടപടി ആവശ്യപ്പെട്ടായിരുന്നു ഞായറാഴ്ച ദേശീയ പാത ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഉപരോധിച്ചത്, മൂന്ന് മണിക്കൂറിലേറെ ദേശീയ പാത ഉപരോധിച്ചതിന് പിന്നാലെ മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടുകയായിരുന്നു. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു 40കാരിയുടെ ബന്ധുക്കളോട് സംസാരിക്കുകയും നീതി നടപ്പിലാകുമെന്ന് ഉറപ്പ് നൽകുകയുമായിരുന്നു.

ചണ്ഡിഗഡിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിന് ഇടയിലാണ് വെള്ളിയാഴ്ചയാണ് 40കാരി മരിച്ചത്. നവംബർ 3നാണ് 14കാരൻ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. കുറ്റമേറ്റു പറഞ്ഞ 14കാരൻ നിലവിൽ ജുവനൈൽ ഹോമിലാണ് ഉള്ളത്. ഹമീർപൂരിലെ സാസൻ ഗ്രാമത്തിലാണ് ക്രൂരമായ സംഭവം നടന്നത്. വീടിന് സമീപത്തെ പാടത്ത് നിന്ന് പുല്ല് വെട്ടുകയായിരുന്ന 40 കാരിയേയാണ് 9ാം ക്ലാസുകാരൻ പീഡിപ്പിച്ചത്.

പ്രതിരോധിക്കാനുള്ള യുവതിയുടെ ശ്രമത്തിനിടെ അരിവാളിനും വടിയ്ക്കും 14കാരൻ യുവതിയെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് വയലിൽ കിടന്ന യുവതിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

Exit mobile version