Site iconSite icon Janayugom Online

ആലുവയിൽ 14കാരനായ വിദ്യാർത്ഥിയെ കാണാനില്ല

എറണാകുളം ആലുവയ്ക്ക് സമീപം ചെങ്ങമനാട് ദേശം സ്വദേശിയായ 14കാരനെ കാണാതായതായി പരാതി. വിദ്യാധിരാജ വിദ്യാഭവനിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ശ്രീവേദിനെയാണ് വ്യാഴാഴ്ച രാത്രി മുതൽ കാണാതായത്. ‘എന്നെ അന്വേഷിക്കേണ്ട, ഞാൻ പോകുന്നു’ എന്ന് എഴുതിയ കത്ത് വീട്ടിൽ വെച്ച ശേഷമാണ് കുട്ടി വീടുവിട്ടത്. സംഭവത്തിൽ ശ്രീവേദിൻ്റെ മാതാപിതാക്കൾ നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശ്രീവേദിൻ ആലുവ ഭാഗത്തുകൂടി നടന്നുപോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ, 9809000199 എന്ന നമ്പറിലോ അറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.

Exit mobile version