ഡല്‍ഹിയിലെ ചാണക്യപുരി മേഖലയില്‍ 15 വയസ്സുകാരന്‍ കനത്ത മഴയില്‍ മുങ്ങി മരിച്ചതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ലഭ്യമാകുന്ന വിവരങ്ങള്‍ അനുസരിച്ച് ഉച്ചയോടെ പുറത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന കുട്ടി പെട്ടെന്നുണ്ടായ വെള്ളത്തിന്റെ ഒഴുക്കില്‍പ്പെട്ട് പോകുകയായിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ തന്നെ കനത്ത മഴയില്‍ ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ ഗതാഗത തടസ്സവും വെള്ളക്കെട്ടുകളും റിപ്പോര്‍ട്ട് ചെയ്തിച്ചുണ്ടായിരുന്നു.