Site iconSite icon Janayugom Online

മുൻ കാമുകന്റെ കൈ ഞരമ്പ് മുറിച്ച ശേഷം പതിനഞ്ചുകാരി ആത്മ ഹത്യക്ക് ശ്രമിച്ചു

ഇരുപതുകാരനായ മുൻ കാമുകന്റെ കൈ ഞരമ്പ് മുറിച്ച ശേഷം പതിനഞ്ചുകാരി ആത്മഹത്യക്ക് ശ്രമിച്ചു. താമരശേരി കാരാടി ബസ് സ്റ്റാന്റിൽ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം.
സംസാരിച്ചുകൊണ്ടിരിക്കെ ബ്ലേഡ് ഉപയോഗിച്ച് കാമുകനെ മുറിവേല‍്‍പിച്ച ശേഷം പെൺകുട്ടി സ്വയം കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. പുതുപ്പാടി സ്വദേശിനിയായ വിദ്യാർത്ഥിനിയാണ് ബസ് ജീവനക്കാരനും കോടഞ്ചേരി സ്വദേശിയുമായ കാമുകനെ ആക്രമിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഓടിക്കൂടിയ ബസ് ജീവനക്കാരും യാത്രക്കാരും ചേർന്നാണ് രണ്ടു പേരേയും രക്ഷപ്പെടുത്തിയത്. ഇരുവരെയും താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

Eng­lish Sum­ma­ry: A 15-year-old girl attempt­ed sui­cide after cut­ting her ex-boyfriend’s arm

You may like this video also

Exit mobile version