മാതാപിതാക്കൾ സഹോദരനെയാണ് കൂടുതൽ സ്‌നേഹിക്കുന്നതെന്ന വിശ്വസിച്ച പതിനഞ്ചുകാരി പന്ത്രണ്ട് വയസുകാരനെ കൊലപ്പെടുത്തി. ചൊവ്വാഴ്‌ച ഹരിയാനയിലെ ബല്ലാബ്‌ഗറിലാണ് സംഭവം നടന്നത്. മാതാപിതാക്കൾ വൈകിട്ട് ജോലി കഴിഞ്ഞെത്തിയപ്പോളാണ് നിലത്ത് പുതപ്പിനടിയിൽ ചലനമില്ലാത്ത മകനെ കണ്ടത്. ഉണർത്താൻ ശ്രമിച്ചപ്പോളാണ് പുതപ്പ് മാറ്റി നോക്കിയപ്പോളാണ് കഴുത്തുഞെരിച്ച നിലയിൽ കുട്ടിയെ കാണുന്നത്. സംഭവം നടന്ന സമയം പെണ്‍കുട്ടി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നതെന്ന് മാതാവ് പറഞ്ഞു.
രണ്ട് കുട്ടികളും ഉത്തർപ്രദേശിൽ മുത്തശ്ശനും മുത്തശ്ശിയോടൊപ്പമാണ് താമസിച്ചിരുന്നത്. വേനലവധിയ്ക്ക് ബല്ലാബ്‌ഗറിലുള്ള മാതാപിതാക്കളുടെ അടുത്തെത്തിയതായിരുന്നു ഇവർ. മാതാപിതാക്കൾക്ക് സഹോദരനെയാണ് കൂടുതൽ ഇഷ്‌ടമെന്ന് പെൺകുട്ടി കരുതിയിരുന്നതെന്ന് പൊലീസ് പറയുന്നു.
മാതാപിതാക്കൾ മകന് മൊബൈൽ ഫോൺ വാങ്ങി നൽകിയിരുന്നു. ചൊവ്വാഴ്‌ച മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയം ഫോൺ കുറച്ചുനേരത്തേയ്ക്ക് തരുമോയെന്ന് പെൺകുട്ടി ചോദിച്ചിരുന്നു. എന്നാൽ സഹോദരൻ ഇതിന് വിസമ്മതിച്ചതാണ് പെൺകുട്ടിയെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് പന്ത്രണ്ടുകാരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത പെൺകുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഹാജരാക്കാനുള്ള നീക്കത്തിലാണ് പൊലീസ്.
English Summary; A 15-year-old girl strangled a 12-year-old boy
You may also like this video