Site iconSite icon Janayugom Online

22 മണിക്കൂർ നീണ്ട വിലാപയാത്ര, ജനത്തിരക്കിനെ തുടർന്ന് പൊതുദർശന കേന്ദ്രങ്ങൾ വെട്ടിച്ചുരുക്കി; സമരം തന്നെ ജീവിതമാക്കിയ വിഎസിന് അവിസ്മരണീയ യാത്രയയപ്പ് നൽകി രാഷ്‌ട്രീയ കേരളം

22 മണിക്കൂർ നീണ്ട വിലാപയാത്രക്കൊടുവിലാണ് തിരുവനന്തപുരം ദർബാർ ഹാളിൽ നിന്നും വിഎസിനെയും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര വേലിക്കകത്ത് വീട്ടിലെത്തിയത്. രാഷ്‌ട്രീയ കേരളം കണ്ട ഏറ്റവും വലിയ വിലാപയാത്രയായി കേരളം ഇതിനെ അടയാളപ്പെടുത്തി. നിശ്ചയിച്ച ഓരോ കേന്ദ്രങ്ങൾ നിന്നും മാറി ജനത്തിരക്കിനെ തുടർന്ന് പല സ്ഥലങ്ങളിലും വാഹനം നിർത്തി വെക്കേണ്ടി വന്നു. ഇതിനെ തുടർന്ന് പല പൊതുദർശന കേന്ദ്രങ്ങളും വെട്ടിച്ചുരുക്കേണ്ടി വന്നു. 

സമരം തന്നെ ജീവിതമാക്കിയ വിഎസിന് അവിസ്മരണീയ യാത്രയയപ്പ് ആണ് കേരളം നൽകിയത്. ജനനായകനെ അവസാനമായി ഒരു നോക്ക് കാണാൻ കേരള ജനത ഒന്നാകെ തെരുവോരങ്ങളിൽ അണിനിരന്നതോടെ വിലാപ യാത്ര 22 മണിക്കൂർ പിന്നിട്ടാണ് വേലിക്കകത്ത് വീട്ടിലെത്തിയത്. പെരുമഴയെ തോൽപ്പിച്ചും ജനക്കൂട്ടം ‘കണ്ണേ കരളേ’ മുദ്രാവാക്യങ്ങളുമായി തെരുവുകളെ നൊമ്പര കടലാക്കി മാറ്റിയപ്പോൾ വിലാപയാത്രയും അത്രമേൽ വൈകി. സമയ ക്രമമെല്ലാം തെറ്റിയതോടെ നാല് മണിക്ക് നിശ്ചയിച്ച വി എസിന്റെ സംസ്കാരചടങ്ങ് 9 മണിക്കാണ് നടക്കുക. 

Exit mobile version