മഹാരാഷ്ട്രയില്‍ തെരുവ് നായയെ ലൈംഗിക പീഡനത്തിനിരയാക്കിയ ആള്‍ അറസ്റ്റില്‍. നേപ്പാള്‍ സ്വദേശിയായ 24 കാരനായ യുവാവാണ് റാംവാഡിയില്‍വച്ച് നായയെ ബലാത്സംഗത്തിനിരയാക്കിയത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഇയാള്‍ നായയെ ബലമായി പൊതുശൗചാലയത്തിലേക്ക് കൊണ്ടുപോകുന്നത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തിരികെ ഇറങ്ങിയ നായയെ അവശനിലയില്‍ കണ്ടതോടെ പ്രദേശവാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. നേപ്പാള്‍ സ്വദേശിയായ ഇയാള്‍ ജോലിതേടിയാണ് പൂനെയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ അറസ്റ്റ് ചെയ്തതായും കേസെടുത്ത് എഫ്ഐആര്‍ ചുമത്തിയതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.
English Summary: A 24-year-old Nepalese man was arrested for sexually assaulting a stray dog
You may like this video also