Site iconSite icon Janayugom Online

ജിമ്മിൽ വർക്ഔട്ട് ചെയ്യുന്നതിനിടെ 35കാരൻ ഹൃദയാഘാതം വന്നു മരിച്ചു

ജിമ്മിൽ വർക്ഔട്ട് ചെയ്യുന്നതിനിടെ 35കാരൻ ഹൃദയാഘാതം വന്നുമരിച്ചു. ഫരീദാബാദിലാണ് സംഭവം. ​പങ്കജ് ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് ട്രൈസെപ്സ് എക്സ്റ്റൻഷൻ ചെയ്യുന്നതിനിടെ പങ്കജ് നിലത്തേക്ക് കുഴഞ്ഞുവീണത്. രാവിലെ 10 മണിക്കാണ് പങ്കജ് ഫരീദാബാദിലെ ജിം സെന്ററിൽ എത്തിയത്. വർക് ഔട്ടിന് മുമ്പ് ഒരു കപ്പ് കാപ്പികുടിച്ചാണ് പങ്കജിന്റെ ഒരു ദിവസം ആരംഭിക്കാറുള്ളത്. വിവിധ എക്സർസൈസുകൾ തുടങ്ങി അരമണിക്കൂറിനു ശേഷമാണ് പങ്കജ് നിലത്തേക്ക് കുഴഞ്ഞുവീണത്.

ശബ്ദം കേട്ട് ജിമ്മിൽ പരിശീലനം നടത്തുന്ന മറ്റുള്ളവർ എത്തിയപ്പോഴാണ് പങ്കജ് നിലത്ത് കിടക്കുന്നത് കണ്ടത്. പങ്കജിനെ ഉണർത്താൻ ശ്രമിച്ചിട്ടും ഫലം കണ്ടില്ല. ഉടൻ സമീപത്തെ ഡോക്ടർമാരെ ജിമ്മിലേക്ക് എത്തിച്ചു. എന്നാൽ പങ്കജ് മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം പങ്കജ് ഹെവി വർകൗട്ടുകളൊന്നും ചെയ്യാറുണ്ടായിരുന്നില്ലെന്ന് ട്രെയിനർ പുനീത് പറഞ്ഞു. 175 കിലോഗ്രാം ആയിരുന്നു പങ്കജിന്റെ ശരീര ഭാരം. അതിനാൽ ആർക്കും പൊക്കിയെടുക്കാൻ പോലും സാധിക്കുമായിരുന്നില്ല. ഉടൻ ഡോക്ടർമാരെ ജിമ്മിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്നും പുനീത് പറഞ്ഞു. തുടര്‍ന്ന് മൃതദേഹം സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ബിസിനസുകാരനായ പങ്കജ് അഞ്ചുമാസമായി വർക്ഔട്ടിന് എത്താറുണ്ട്.

Exit mobile version