വിവാഹ മോചനം നൽകാൻ ഒരു കോടി രൂപ ആവശ്യപ്പെട്ട ഭാര്യയെ ഭര്‍ത്താവ് ക്വട്ടേഷൻ നല്‍കി കൊലപ്പെടുത്തി. കേസില്‍ രണ്ട് പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. സെറിബ്രൽ പാൾസി സ്ഥിരീകരിച്ച 45കാനായ മകനെ പരിചരിക്കാനാണ് 71കാരനായ എസ് കെ ഗുപ്ത ആറുമാസം മുമ്പ് യുവതിയെ വിവാഹം കഴിച്ചത്. ഡൽഹി രജൗരി ഗാർഡനിലാണ് സംഭവം. എന്നാൽ വിവാഹബന്ധം അവസാനിപ്പിക്കാനായി ഭാര്യ ഒരു കോടി ആവശ്യപ്പെടുകയും ഇതാണ് കൊലപാതത്തിലേക്ക് നയിച്ചതെന്ന് ഗുപ്ത പൊലീസിനോട് സമ്മിതിച്ചു.
മകന്‍ അമിതിനെ ആശുപത്രിയിൽ കൊണ്ടുപോകുന്ന പ്രതികളിലൊരാളായ വിപിൻ സേത്തിനാണ് കൊല ചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കിയത്. ഭാര്യയെ കൊല്ലാൻ 10 ലക്ഷം രൂപ പ്രതിഫലമായി സേത്തിന് വാഗ്ദാനവും ചെയ്തത്. വിപിൻ സേത്തിന് 2.40 ലക്ഷം രൂപ മുൻകൂറായി നല്‍കുകയും ചെയ്തിരുന്നു. അതേസമയം സഹായിയായ ഹിമാൻഷുവിന്റെ സഹായത്തോടെയാണ് സേത്ത് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
വിപിനും ഹിമാൻഷുവും യുവതിയെ കുത്തിവീഴ്‌ത്തി, കവർച്ചയാണെന്ന് വരുത്തിത്തീർക്കാൻ വീട് കൊള്ളയടിക്കുകയും യുവതിയുടെയും മകന്‍ അമിതിന്റെയും മൊബൈൽ ഫോണുകളുമായി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. എസ് കെ ഗുപ്തയും മകനും ഉൾപ്പെടെ നാല് പ്രതികളും കുറ്റം സമ്മതിച്ചതായാണ് റിപ്പോർട്ട്. കുറ്റകൃത്യത്തിന് ഉപയോഗിച്ച ഫോണുകളും രക്തക്കറ പുരണ്ട വസ്ത്രങ്ങളും സ്‌കൂട്ടികളും ഇതുവരെ പൊലീസ് കണ്ടെടുത്തിട്ടില്ല. കേസില്‍ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
English Summary;A 35-year-old woman who demanded Rs 1 crore for divorce was killed by her husband with a citation
You may also like this video