തെലങ്കാനയിൽ 13 വയസ്സുള്ള പെൺകുട്ടിയെ 40 വയസ്സുകാരൻ വിവാഹം ചെയ്ത സംഭവത്തിൽ വ്യാപക പ്രതിഷേധം. എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ സ്കൂളിലെ അധ്യാപകൻ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തുവന്നത്. ഹൈദരാബാദിൽ നിന്ന് 55 കിലോമീറ്റർ അകലെയുള്ള നന്ദിഗാമയിലാണ് സംഭവം നടന്നത്. വിവാഹിതനായ 40കാരൻ, ഇയാളുടെ ആദ്യ ഭാര്യ, വിവാഹ ചടങ്ങുകൾ നടത്തിയ പുരോഹിതൻ, ഇടനിലക്കാരൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. വിവാഹത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിവാഹ ചടങ്ങിൽ ഇയാളുടെ ആദ്യ ഭാര്യയും പങ്കെടുത്തതായി ദൃശ്യങ്ങളിൽ വ്യക്തമാണ്.
13 വയസ്സുള്ള പെൺകുട്ടിയെ 40 വയസ്സുകാരൻ വിവാഹം ചെയ്ത; കേസെടുത്ത് പൊലീസ്

