വിവാഹ വാഗ്ദാനം നല്കി അമേരിക്കന്‍ പൗരയായ സ്ത്രീയെ പീഡിപ്പിച്ച ആഗ്ര സ്വദേശി അറസ്റ്റില്‍. ഗംഗാദീപ് എന്നയാളാണ് അറസ്റ്റിലായത്.
62 വയസുകാരിയെയാണ് ഇയാള്‍ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചത്. ആഗ്രയില്‍ ഹോം സ്റ്റേ നടത്തുകയായിരുന്നു ഇയാള്‍.
2017‑ല്‍ ഇന്ത്യയിലെത്തിയ ഇവര്‍ ഗംഗാദീപിന്റെ ഉടമസ്ഥതയിലുള്ള ഹോംസ്റ്റേയിലാണ് താമസിച്ചത്.
തുടര്‍ന്ന് ഇരുവരും സൗഹൃദത്തിലായി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഗംഗാദീപിനെ കാണാനായി ഇവര്‍ ഇന്ത്യയില്‍ എത്തിയത്. ഈ സമയം വിവാഹ വാഗ്ദാനം നല്കി ഗംഗാദീപ് തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് യുവതി പൊലീസിന് നല്കിയ പരാതിയില്‍ ആരോപിക്കുന്നു. തുടര്‍ന്ന് ഗംഗാദീപ് തന്നെ ചതിക്കുകയാണെന്ന് മനസിലാക്കിയാണ് ഇവര്‍ പൊലീസിനെ സമീപിച്ചത്. ഇയാള്‍ക്കെതിരെ നിരവധി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
English Summary; A 62-year-old American woman was tortured by a marriage promise; Youth in custody
You may also like this video