Site iconSite icon Janayugom Online

ചിക്കന്‍കറിക്ക് വാശിപിടിച്ച 7 വയസുകാരനെ അമ്മ ചപ്പാത്തിക്കോലുകൊണ്ട് അടിച്ച് കൊന്നു; സംഭവം മഹാരാഷ്ട്രയില്‍

ചിക്കന്‍ കറിവേണമെന്ന് വാശിപിടിച്ചതിന് മകനെ അമ്മ  ചപ്പാത്തിക്കോലുകൊണ്ട് തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ പാല്‍ഖറിലാണ് സംഭവം.  ഏഴു വയസ്സുള്ള ചിന്‍മയ് ഗുംഡെ ആണ് കൊല്ലപ്പെട്ടത്. അമ്മ പല്ലവിയെ പൊലീസ് അറസ്റ്റ് ചെയ്തു. പല്ലവി മകളേയും ആക്രമിച്ചുവെന്ന് പൊലീസ് പറഞ്ഞു. മകള്‍ ചികിത്സയില്‍ തുടരുകയാണ്.

തന്റെ സഹോദരനെ ചപ്പാത്തിപ്പലക കൊണ്ട് അമ്മ ക്രൂരമായി തല്ലുന്നത് കണ്ട്  പെണ്‍കുട്ടി നിലവിളിച്ച ശബ്ദം കേട്ടാണ് അയല്‍ക്കാര്‍ സംഭവം നടന്ന വീട്ടിലേക്ക് എത്തുന്നത്. അയല്‍ക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയും ചോരയില്‍ കുളിച്ചുകിടന്ന കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. പക്ഷേ ആശുപത്രിയിലെത്തും മുന്‍പേ ചിന്‍മയ്ക്ക് മരിച്ചു. പാൽഘർ പോലീസ് സ്റ്റേഷനിൽ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പാൽഘർ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് യതീഷ് ദേശ്മുഖ് പറഞ്ഞു.

Exit mobile version