Site icon Janayugom Online

78 കാരിയായ യാചകയെ ബലാ ത്സംഗത്തിനിരയാക്കി

police

മധ്യപ്രദേശിലെ ഭോപ്പാലിൽ 78 കാരിയായ യാചക ബലാത്സംഗത്തിനിരയായി. കഴിഞ്ഞ മാസം ഹബീബ്ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ 37 കാരനായ പ്രതിയെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗത്തിനിരയായ വയോധികയും പ്രതിയും തെരുവിൽ ഭിക്ഷ യാചിക്കുകയും ചെയ്യാറുണ്ടെന്നും പൊലീസ് പറഞ്ഞു. ക്ഷേത്രത്തിനടുത്തുള്ള ഒരു കുടിലിലാണ് വയോധിക താമസിച്ചിരുന്നത്. സമീപത്തെ ഫുട്പാത്തിലാണ് പ്രതി താമസിക്കുന്നത്. 

ഒക്‌ടോബർ 26, 27 തീയതികളിലെ രാത്രിയിലാണ് പ്രതി വയോധികയെ ബലാത്സംഗം ചെയ്തത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കേസെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. മകനെപ്പോലെ കരുതിയയാളാണ് തന്നെ ബലാത്സംഗത്തിനിരയാക്കിയതെന്ന് വയോധിക പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

Eng­lish Sum­ma­ry: A 78-year-old beg­gar was raped

You may like this video also

Exit mobile version