Site iconSite icon Janayugom Online

ഇലക്ട്രിക് സ്കൂട്ടറിന് പിന്നിൽ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന ബാർബർ ഷോപ്പ് ഉടമ മരിച്ചു

ഇലക്ട്രിക് സ്കൂട്ടറിന് പിന്നിൽ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന ബാർബർ ഷോപ്പ് ഉടമ മരിച്ചു. മണ്ണഞ്ചേരി പോലീസ് സ്റ്റേഷന് എതിർവശത്തെ സഫ സലൂൺ ഉടമ പഞ്ചായത്ത് ആറാം വാർഡ് കൂട്ടുങ്കൽ ഹംസ (66) ആണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന് രാവിലെ പത്ത് മണിയോടെ മരിച്ചത്. മെയ്‌ നാല് ഞായറാഴ്ച രാവിലെ 7.30 ന് മണ്ണഞ്ചേരി സ്കൂൾ കവലക്ക് സമീപം വെച്ച് ഹംസ സഞ്ചരിച്ച ഇലക്ട്രിക്ക് സ്കൂട്ടറിന് പിറകിൽ ബൈക്ക് ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു.

Exit mobile version